കെ.ടി. ബിനു ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
1263358
Monday, January 30, 2023 10:17 PM IST
ചെറുതോണി: കെ.ടി. ബിനുവിനെ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. സിപിഎം പ്രതിനിധിയും വാഗമണ്‍ ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ ബിനു ആകെയുള്ള 16 വോട്ടിൽ 10 വോട്ട് നേടി. എതിർ സ്ഥാനാർഥി യുഡിഎഫിലെ പ്രഫ. എം.ജെ. ജേക്കബിന് ആറു വോട്ടും ലഭിച്ചു.
ഇന്നലെ രാവിലെ 11നു നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലാ കളക്ടർ ഷീബ ജോർജ് വരണാധികാരിയായിരുന്നു.
എൽഡിഎഫ് ധാരണ പ്രകാരം ജിജി കെ. ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
സത്യപ്രതിജ്ഞയ്ക്കു ശേഷം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, എം.എം. മണി എംഎൽഎ, വിവിധ കക്ഷി നേതാക്കളായ സി.വി. വർഗീസ്, കെ. സലിംകുമാർ, കെ.കെ. ശിവരാമൻ, ജോസ് പാലത്തിനാൽ, ആന്പൽ ജോർജ്, അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.