കുടുംബ ശക്തീകരണ പദ്ധതിയുമായി ഗ്രീൻവാലി
1438545
Tuesday, July 23, 2024 11:40 PM IST
ഇടുക്കി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾ തോറും കുടുംബ സംഗമം ഒരുക്കും. കുടുംബ ശക്തീകരണത്തിലൂടെ സമൂഹ ശക്തീകരണം എന്ന ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം സെന്റ് ജോസഫ് സ്കൂൾ ഹാളിൽ നടത്തിയ കുടുംബസംഗമം സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീൻവാലി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
ഫാ. സെബാസ്റ്റ്യൻ മേലേട്ട്, പഞ്ചായത്തംഗം ജിജോ ജോർജ്, സൊസൈറ്റി പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, ഫാ. ജോളി തടത്തിൽ, ഫാ. ലിബിൻ ജോസ്, ഫാ.നിബിൻ ജെയിംസ്, മിനി ജോണി, ബിജു പൊരുന്നക്കോട്ട്, ബിന്ദു റോണി, സ്മിത ബിജു, തങ്കമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.