ശ്രേഷ്ഠ ബാവയ്ക്ക് വരവേൽപ്പും ഇവന്റ് സെന്ററിന്റെ ഉദ്ഘാടനവും
1574031
Tuesday, July 8, 2025 7:10 AM IST
കോതമംഗലം : ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളജിൽ ശ്രേഷ്ഠ ബാവയ്ക്ക് വരവേൽപ്പും ഇവന്റ് സെന്ററിന്റെ ഉദ്ഘാടനവും നവീകരിച്ച കോളജിന്റെ കൂദാശയും 10ന് വൈകുന്നേരം അഞ്ചിന് നടക്കും.
യാക്കോബായ സഭയുടെ കാതോലിക്കയും കോളജ് ചെയർമാനുമായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് മാർ ജോസഫ് ബാവയ്ക്ക് കോളജിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്‍കും.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത യോഹന്നാൻ മാർ തെയോഡോഷ്യസ് മുഖ്യപ്രഭാഷണം നടത്തും.
ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ, ജനപ്രതിനിധികൾ എഡ്യൂക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ, സഭാ ഭാരവാഹികൾ, സഭാ വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ, ട്രസ്റ്റ് ഷെയർ ഹോൾഡേഴ്സ്, കോളജ് മാനേജിംഗ് കൗണ്‍സിൽ അംഗങ്ങൾ മറ്റ് അതിഥികൾ എന്നിവർ പങ്കെടുക്കെുമെന്ന് പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടീന ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൽദോസ് ഐസക് എന്നിവർ അറിയിച്ചു.