ഹൗസ് ചലഞ്ച് പദ്ധതിയിൽ വീടിന് കല്ലിട്ടു
1574047
Tuesday, July 8, 2025 7:11 AM IST
കൊച്ചി: പാലാരിവട്ടം അര്‍പ്പിത കോണ്‍വെന്റിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിൽ നിര്‍മിക്കുന്ന 214-ാമത്തെ വീടിന്റെ ശിലാസ്ഥാപനം കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസന് ജോസഫ് നിർവഹിച്ചു. കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോര്‍ജ് ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ ശില ആശീര്‍വദിച്ചു. പദ്ധതി സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
അര്‍പ്പിത കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സുനിത മിഞ്ച്, കുമ്പളങ്ങി പഞ്ചായത്ത് മെമ്പര്‍മാരായ റീത്താ പീറ്റര്‍, സജീവ ആന്റണി, ഡി.ജെ. ആന്റണി തെരുവിപറമ്പില്‍, ഡി.ജി.യേശുദാസ് തെരുവി പറമ്പില്‍, ഹൗസ് ചലഞ്ച് കോ-ഓര്‍ഡിനേറ്റര്‍ ലില്ലി പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുമ്പളങ്ങി മുട്ടങ്കല്‍ ലിസി ജേക്കബിനും കുടുംബത്തിനുമാണ് ഈ വീട് നിര്‍മിക്കുന്നത്.