ഫോണ്‍ നമ്പര്‍ നൽകിയില്ല; യുവതിക്കും സുഹൃത്തുക്കള്‍ക്കും മര്‍ദനം; മൂന്നുപേര്‍ അറസ്റ്റില്‍
1574061
Tuesday, July 8, 2025 7:11 AM IST
കൊച്ചി: നഗരത്തിലെ ഭക്ഷണശാലയിലെത്തിയ യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ എട്ടംഗ സംഘത്തിന്റെ അതിക്രമം. സംഭവത്തില്‍ മൂന്നുപേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ കൈപ്പള്ളി ലെയിനിലുള്ള കടയില്‍ ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ കൊല്ലം കടയ്ക്കല്‍ സ്വദേശിനിക്കും സുഹൃത്തുക്കള്‍ക്കുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
സംഭവത്തിന് പിന്നാലെ ഓടിരക്ഷപ്പെട്ട യുവതിയെ അക്രമി സംഘം പിന്തുടര്ന്ന് താമസസ്ഥലത്തെത്തിയും മര്‍ദിച്ചു. ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് നൽകാത്തതിലുള്ള വിരോധം മൂലമാണ് യുവതിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ ഇവരുടേതുള്‍പ്പെടെ അഞ്ചോളം വാഹനങ്ങളും അടിച്ചു തകര്‍ത്തു. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.