ദീപിക നമ്മുടെ ഭാഷ പദ്ധതി : പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂളിൽ
1574052
Tuesday, July 8, 2025 7:11 AM IST
ഫോർട്ടുകൊച്ചി: വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി ആവിഷ്കരിച്ച ദീപിക നമ്മുടെ ഭാഷാ പദ്ധതി പള്ളുരുത്തി സെന്റ് അലോഷ്യസ് ഐസിഎസ്സി സ്കൂളിൽ തുടക്കമായി. നവജീവൻ പ്രേക്ഷിത സംഘമാണ് സ്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
സംസ്ഥാന കിൻഫ്രാ ചെയർമാൻ സാബു ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷീബലാൽ മുഖ്യ പ്രസംഗം നടത്തി. നവജീവൻ പ്രേക്ഷിത സംഘം പ്രസിഡന്റ് മേരി റെയ്ച്ചൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി ജോസഫ്, സൽമിന, ശ്രീകല എസ്. നായർ, സെറീന, സുമേഷ്, ജോൺസൻ വള്ളനാട്ട്, അനിത അനിൽ, പോൾ ബെന്നി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ
പെരുമ്പാവൂർ: ദീപിക നമ്മുടെ ഭാഷാ പദ്ധതി പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ പ്രധാനാധ്യാപിക സി.വി. അനുശ്രീ വിദ്യാർഥിനി നേബ മറിയത്തിനു ദീപിക പത്രം നൽകി ഉദ്ഘാടനം ചെയ്തു.
അമ്പിളി കരുണാകരൻ, മേരി ഫിലിപ്പ്, റിയ, രമ്യ, ടി.എ. നിബിൻ എന്നിവർ പ്രസംഗിച്ചു. വെങ്ങോലയിൽ പ്രവർത്തിക്കുന്ന തുണ്ടത്തിൽ ഏജൻസീസാണ് സ്കൂളിൽ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.