മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു
1574046
Tuesday, July 8, 2025 7:11 AM IST
പറവൂർ: മാധ്യമ പ്രവർത്തകൻ വി. ദിലീപ്കുമാറിനെ ആക്രമിച്ച സംഭവത്തിൽ കേരള ജേർണലിസ്റ്റ് യൂണിയനും നേർത്ത് പറവൂർ പ്രസ് ക്ലബും സംയുക്തമായി പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നോർത്ത് പ്രസ് ക്ലബ് പ്രസിഡന്റ് സുധീഷ് പട്ടണം അധ്യക്ഷനായിരുന്നു. കഴിഞ്ഞ ദിവസം പഴയ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുവച്ചാണ് നാലംഗ സംഘം ദിലീപിനെ മർദിച്ചത്. പരിക്കേറ്റ ദിലീപ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
സംഭവത്തിൽ പ്രതികളായ മാഞ്ഞാലി മാട്ടുപുറം തേക്കുംകാട്ടിൽ ടി.എസ്. ഷൈബി (46), വടക്കേക്കര പഴമ്പിള്ളിശേരിൽ പി.എസ്. രാജേന്ദ്രപ്രസാദ്, എറിയാട് സ്വദേശി നൗഷിക് (33), മാക്കനായി സ്വദേശി കൃഷ്ണനുണ്ണി (32) എന്നിവരെ പിടികൂടി.