വിദ്യാസ്പർശം കുഴൽനാടൻസ് മെറിറ്റ് അവാർഡ് വിതരണം
1574041
Tuesday, July 8, 2025 7:11 AM IST
വാഴക്കുളം : ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുന്നതിന് മാത്യു കുഴൽനാടൻ എംഎൽഎ ആരംഭിച്ച വിദ്യാസ്പർശം കുഴൽനാടൻസ് മെറിറ്റ് അവാർഡ് 2025 വിതരണം വാഴക്കുളത്ത് സംഘടിപ്പിച്ചു. വാഴക്കുളം ലിറ്റിൽ തെരേസാസിൽ നടത്തിയ ചടങ്ങിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നൂറ് ശതമാനം വിജയം നേടിയ സ്കളുകളെയും എംഎൽഎ അവാർഡ് നൽകി ആദരിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സാന്േറാസ് മാത്യു, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസി ജോളി, ജോസ് കൊട്ടുപിള്ളിൽ, ബിന്ദു ഗോപി, രതീഷ് മോഹനൻ, സെലിൻ ഫ്രാൻസിസ്, ജയമോൾ സന്തോഷ്, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ സിഎംസി തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കുഴ: കുഴൽനടൻസ് മെറിറ്റ് അവാർഡിന്റെ ഭാഗമായി പാലക്കുഴയിൽ വിദ്യാർഥികളെ ആദരിച്ചു. ആറ് ദിവസങ്ങളിലായി ഓരോ ദിവസവും രണ്ട് പഞ്ചായത്തിൽ വീതമായാണ് വിദ്യാസ്പർശം നടക്കുന്നത്. കോണ്ഗ്രസ് പാലക്കുഴ മണ്ഡലം പ്രസിഡന്റ് സാജു വർഗീസ് കൊരങ്ങോലിതടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം സിബി പി. ജോർജ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യസന്ദേശം നൽകി. പഞ്ചാത്തംഗം ഇ.കെ മജീഷ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ടി.എൻ സുനിൽ, സനിത ബിജു, മുൻ പഞ്ചായത്തംഗങ്ങളായ സോയൂസ് ജേക്കഫ്, ജെയ്സണ് ജോർജ് എന്നിവർ പങ്കെടുത്തു.