സെമിനാർ സംഘടിപ്പിച്ചു
1574034
Tuesday, July 8, 2025 7:10 AM IST
കോതമംഗലം : കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് ഇടവക സണ്‍ഡേ സ്കൂൾ കുട്ടികളുടെ മാതാപിതാക്കൾക്കായി ഗുഡ് പാരന്റിംഗ് ആൻഡ് പോസീറ്റീവ് തിങ്കിംഗ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല മുൻ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് ക്ലാസ് നയിച്ചു. പ്രധാനാധ്യാപിക ജിൻസി ജോമോൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോണ്സൻ കറുകപ്പിള്ളിൽ, ജിജി പുളിക്കൽ, ലിനു ഷിബി, ഷോജി കണ്ണംപുഴ, കൈക്കാരൻ ജെയിംസ് തെക്കേക്കര, പിറ്റിഎ പ്രതിനിധികളായ ബിൻസ് ചെരിപ്പുറം, സിജി സജി എന്നിവർ പ്രസംഗിച്ചു.