ഐഎംഎ വനിതാ വിഭാഗം മധ്യമേഖലാ സമ്മേളനം
1574033
Tuesday, July 8, 2025 7:10 AM IST
മൂവാറ്റുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗം മധ്യമേഖലാ സമ്മേളനം മൂവാറ്റുപുഴയിൽ നടന്നു. വിമ സ്പർശ് എന്ന പേരിൽ നടന്ന സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതിയിലെ ആദ്യ ഡെപ്യൂട്ടി സോളിസിറ്റർ ജനറലായി ചുമതലയേറ്റ ഒ.എം. ശാലീനയെ ചടങ്ങിൽ ആദരിച്ചു. വിമാ സംസ്ഥാന ചെയർപേഴ്സണ് ഡോ. ആശോക വത്സല, സംസ്ഥാന സെക്രട്ടറി ഡോ. സി.ജി ബിന്ദു, മൂവാറ്റുപുഴ ചെയർപേഴ്സണ് ഡോ. മഞ്ജു രാജഗോപാൽ, സെക്രട്ടറി ഡോ. തമന്ന ഷേണായി, ഐഎംഎ മൂവാറ്റുപൂഴ പ്രസിഡന്റ് ഡോ. എബ്രഹാം മാത്യു, സെക്രട്ടറി ഡോ. നിഖിൽ മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
എന്താണ് വനിതകൾക്ക് വേണ്ടത് എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഡോ. കുക്കു മത്തായി, ജിയാ മത്തായി കണ്ടത്തിൽ, ഡോ. അക്ഷയ് പ്രഭു എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക പരിപാടികളും അരങ്ങേറി. എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.