സംയോജിത കൃഷിക്ക് തുടക്കം
1574035
Tuesday, July 8, 2025 7:10 AM IST
മൂവാറ്റുപുഴ: കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെ മുളവൂർ ലോക്കൽ കമ്മിറ്റിയിലെ ആട്ടായം കിഴക്കേക്കടവ് പാടത്ത് സംയോജിത കൃഷി കതിർ തുടങ്ങി. പച്ചക്കറികളാണ് ഉത്പാദിപ്പിക്കുക സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റിംഗങ്ങളായ എം.ആർ. പ്രഭാകരൻ, എം.എ. സഹീർ, ലോക്കൽ സെക്രട്ടറി ഒ.കെ. മുഹമ്മദ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, പ്രസിഡന്റ് കെ.കെ. അനീഷ്. ഇ.എം. ഷാജി, പി.എ. മൈതീൻ, പി.ജി. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.