ആ​ലു​വ: തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​സേ​വ തെ​രു​വു​നാ​യ വി​മു​ക്ത സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ​ത​ല സ​മ​ര​ജാ​ഥ ആ​രം​ഭി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​സ്മാ​വേ​ലി ന​യി​ക്കു​ന്ന സ​മ​ര​ജാ​ഥ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ അ​ഞ്ച് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 1,65,000 പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​താ​യി രേ​ഖ​ക​ൾ പ​റ​യു​ന്നു. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് അ​ഞ്ചി​ര​ട്ടി വ​ർ​ധ​ന​യാ​ണ്. സ​മ​ര​ജാ​ഥ​യു​ടെ എ​റ​ണാ​കു​ളം ജി​ല്ലാ പ​ര്യ​ട​നം അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്കും ജാ​ഥ വ്യാ​പി​പ്പി​ച്ച് അ​വ​സാ​നം തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് ജോ​സ് മാ​വേ​ലി അ​റി​യി​ച്ചു.