ഒരു കിലോ കഞ്ചാവുമായി പിടിയിൽ
1574049
Tuesday, July 8, 2025 7:11 AM IST
ആലുവ: ഷോപ്പിംഗ് കോംപ്ലക്സിന്റെ പാർക്കിംഗ് ഏരിയയിൽനിന്നു 1.200 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. കടുങ്ങല്ലൂർ മുപ്പത്തടം പഞ്ചയിൽ വീട്ടിൽ അനസിനെ (സുകേശൻ - 37) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഒറീസയിൽനിന്നു കഞ്ചാവ് കുറഞ്ഞ വിലയ്ക്ക് ട്രെയിൻ മാർഗം എത്തിച്ച് ചെറിയ പൊതികളാക്കി കോളജ്, സ്കൂൾ വിദ്യാർഥികൾക്ക് കൊടുക്കുന്നുവെന്ന് എക്സൈസ് പറഞ്ഞു. സ്കൂൾ, കോളജ് പരിസരങ്ങളിലാണ് വിൽപ്പന. ഇതിനായി കൊടവത്ത് ഷോപ്പിംഗ് കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് ഇയാൾ വലയിലായത്.