ജിയോ ബാഗ്: നായരമ്പലത്തിനു 10 ലക്ഷം കൂടി
1574043
Tuesday, July 8, 2025 7:11 AM IST
വൈപ്പിൻ: ജിയോബാഗ് ഉപയോഗിച്ച് കടൽ തീരത്ത് താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കാൻ നായരമ്പലം പഞ്ചായത്തിന് 10 ലക്ഷം രൂപ കൂടി അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ദുരന്ത നിവാരണ അഥോറിറ്റിയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
പുത്തൻ കടപ്പുറത്തെ സെന്റ് ആന്റണീസ് പള്ളിക്കു സമീപം 100 മീറ്റർ ഭാഗത്തുകൂടി പുതുതായി സംരക്ഷണഭിത്തി നിർമിക്കാനാണ് പുതിയ ഫണ്ട്. പള്ളിക്കു സമീപം 89 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള ഫണ്ടിനു പുറമെയാണിത്.