റേഷന്‍ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം 13ന്
1574056
Tuesday, July 8, 2025 7:11 AM IST
കൊച്ചി: ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 13ന് രാവിലെ 10ന് പറവൂര്‍ ടൗണ്‍ ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വി. ബേബി അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, എംഎല്‍എമാരായ ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ശശിധരന്, വൈസ് ചെയര്മാന് എം.ജെ. രാജു, എകെആര്‍ആര്‍ഡിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. പോള്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. ഇസഹാക്ക്, പി.ഡി. റോയ്, ബേബി തോമസ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എസ്. പൗലോസ് തുടങ്ങിയവര്‍ പങ്കെടുക്കും.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 10,11 തീയതികളിൽ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 11ന് രാവിലെ പ്രതിനിധി സമ്മേളനം മന്ത്രി. ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യാതിഥിയാകും.
സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ഭാരവാഹികളായ ഭരണിക്കാവ് മോഹന്‍, ഉണ്ണികൃഷ്ണപിള്ള, മോഹന്‍പിള്ള, ജോസ് കാവനാട്, ജോണ്സണ് വിളവിനാല്‍, കെ.കെ. ഇസഹാക്ക് എന്നിവര്‍ പ്രസംഗിക്കും.