തിരയിൽ പെട്ട ചെറുവള്ളത്തിൽ വീണ് രണ്ടു തൊഴിലാളികള്‍ക്ക് പരിക്ക്
1574063
Tuesday, July 8, 2025 7:11 AM IST
വൈപ്പിൻ: തീരക്കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ തിരമാലയില്‍പ്പെട്ട ചെറുവള്ളം അടിയുലഞ്ഞതിനെതുടര്ന്നു വഞ്ചിയില്‍ അടിച്ചുവീണ രണ്ടു തൊഴിലാളികള്‍ക്കു സാരമായ പരിക്കേറ്റു. എളങ്കുന്നപ്പുഴ ചാപ്പകടപ്പുറം സ്വദേശികളായ നികത്തിത്തറ ദിനേശന്(56), പാലിശേരി പൊന്നപ്പന്(62) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്നലെ രാവിലെ സൗത്ത് പുതുവൈപ്പ് തീരത്ത് എൽഎൻജിക്ക് സമീപത്തായിരുന്നു അപകടം. മുഖത്തും കണ്ണിനും പരിക്കേറ്റ ഇവരെ കോട്ടയം, കളമശേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു. കൂളിവാഹസുധന് എന്ന വള്ളത്തിലെ തൊഴിലാളികളാണ്. നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. കൊല്ലംപറമ്പില്‍ സഹജന്, പറമ്പാടി മനീഷ് എന്നിവരാണു വഞ്ചിലുണ്ടായിരുന്ന മറ്റുതൊഴിലാളികള്‍. ഇവര്‍ക്ക് പരിക്കില്ല.