ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളാ​ണ് രാ​ജ്യ​ത്തി​ന്‍റെ ഭീ​ഷ​ണി: മ​ന്ത്രി കെ. ​രാ​ജ​ന്‍
Friday, April 12, 2024 1:30 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭ​ര​ണ​ഘ​ട​ന​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഭീ​ഷ​ണി​യെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ന്‍.​ കെ.വി. ​രാ​മ​നാഥന്‍ മാ​സ്റ്റ​റു​ടെ പ്ര​ഥ​മ വി​യോ​ഗ വാ​ര്‍​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​തേ​ത​രമൂ​ല്യ​ങ്ങ​ളും മാ​ന​വി​ക​ത​യും നി​ല​നി​ര്‍​ത്താ​നാ​ണ് കെ.​വി. രാ​മ​നാ​ഥ​ന്‍ മാ​സ്റ്റ​റെപ്പോലെ​യു​ള്ള മ​നു​ഷ്യ​സ്‌​നേ​ഹി​ക​ള്‍ പ​രി​ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ഗു​രു​നാ​ഥ​നാ​യി ഭൂ​രി​പ​ക്ഷ​വും ക​രു​തു​ന്നു​വെ​ങ്കി​ലും പി​തൃ​തു​ല്യ​നാ​യി​ട്ടാ​ണ് താ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​തെന്നും മ​ന്ത്രി പറഞ്ഞു.

പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ഇ.​പി. ശ്രീ​കു​മാ​റി​ന് സാ​ഹി​ത്യ സ​മ്മാ​നം യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ന്‍ സമ്മാ നിച്ചു. കെ.​കെ. കൃ​ഷ്ണാ​ന​ന്ദ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​വ ക​ലാ​സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി സോ​മ​ന്‍ താ​മ​ര​ക്കു​ളം, ഡോ. ​വി.​പി. ഗം​ഗാ​ധ​ര​ന്‍, അ​ഡ്വ. രാ​ജേ​ഷ് ത​മ്പാ​ന്‍, വി.​എ​സ്. വ​സ​ന്ത​ന്‍, അ​ഡ്വ. കെ.​ജി. അ​ജ​യ​കു​മാ​ര്‍, റ​ഷീ​ദ് കാ​ റ​ളം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട അ​യ്യ​ങ്കാ​ളി സ്‌​ക്വ​യ​റി​ല്‍ മാ​ഷു​ടെ ശി​ഷ്യ​രും ആ​രാ​ധ​ക​രും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് യു​വ​ക​ലാ​സാ​ഹി​തി മ​ണ്ഡ​ലം ക​മ്മി​റ്റി​യും ഇ​രി​ങ്ങാ​ല​ക്കു​ട മ​ഹാ ​ത്മാ​ഗാ​ന്ധി ലൈ​ബ്ര​റി​യും ചേ​ര്‍​ന്നാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.