ക​ണി​കാ​ണാ​ൻ ശ്രീ​കൃ​ഷ്ണ​വി​ഗ്ര​ഹ​ങ്ങ​ൾ ഒ​രു​ങ്ങി
Friday, April 12, 2024 1:30 AM IST
വ​ട​ക്കാ​ഞ്ചേ​രി: വി​ഷു​വി​നു ക​ണി​കാ​ണാ​നു​ള്ള ശ്രീ​കൃ​ഷ്ണ‌ വി​ഗ്ര​ഹ​ങ്ങ​ളെ​ത്തി. നാ​ല​ര​യടി ഉ​യ​ര​മു​ള്ള വി​ഗ്ര​ഹ​ങ്ങ​ൾ മു​ത​ൽ ചെ​റു​വി​ഗ്ര​ഹ​ങ്ങ​ൾ​വ​രെയാണ് എ​ത്തി​യി​ട്ടു​ള്ളത്.

ജി​ല്ല​യി​ലെ കോ​ത​ര കൃ​ഷ്‌​ണ​ഗ്രാ​മ​ത്തി​ലാ​ണ് വി​ഗ്ര​ഹ​ങ്ങ​ൾ ഏ​റെ​യും നി​ർ​മി​ക്കു​ന്ന​ത്. നാ​ല​ടി​യോ​ളം ഉ​യ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​നു 850 രൂ​പ​യാ​ണ് ഏ​ക​ദേ​ശവി​ല. ഒ​ര​ടി, ഒ​ന്ന​ര​യ​ടി, ര​ണ്ട​ടി വ​ലി​പ്പ​ത്തി​ലു​ള്ള വി​ഗ്ര​ഹ​ങ്ങ​ളും ധാ​രാ​ളം ക​ട​ക​ളി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, കൃ​ഷ്ണ​നും രാ​ധ​യും ചേ​ർ​ന്നു​ള്ള മൂ​ന്ന​രയ​ടി ഉ​യ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​ന് 950 രൂ​പ വി​ല വ​രും. ഒ​ര​ടി ​വ​ലു​പ്പ​മു​ള്ള ചെ​റി​യ വി​ഗ്ര​ഹ​ത്തി​ന് 140 രൂ​പ , ഒ​ന്ന​രയ​ടി ഉ​യ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​ന് 230 രൂ​പ​യു​മാ​ണ് വി​ല. കൃ​ഷ്ണ​ന്‍റെ ഫൈ​ബ​റി​ൽ നി​ർ​മി​ച്ച മൂ​ന്ന​ര​യടി ഉ​യ​ര​മു​ള്ള വി​ഗ്ര​ഹ​ത്തി​ന് 4500 രൂ​പ​യാ​ണ് വി​ല. കൃ​ഷ്‌​ണവി​ഗ്ര​ഹ​ത്തോ​ടൊ​പ്പം ക​ട​ക​ളി​ൽ ചൈ​നീ​സ് കൊ​ന്ന​പ്പൂ​ക്ക​ളും ഉ​രു​ളി​യി​ൽ ഇ​ടാ​നു​ള്ള താ​മ​രപ്പൂക്ക​ളു​മൊ​ക്കെ എത്തി​യി​ട്ടു​ണ്ട്. തു​ണി​യി​ൽ നി​ർ​മി​ച്ച കൊ​ന്ന​പ്പൂ​വി​ന് ഒ​രെണ്ണ​ത്തി​ന് 30 രൂ​പ​യാ​ണ് വി​ല. എ​ന്നാ​ൽ മു​ൻകാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ക​ച്ച​വ​ടം കൂ​ടു​ത​ലാ​ണെ​ന്നാ​ണു​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.