അ​ന്ന​വും ദാ​ഹ​ജ​ല​വും ന​ല്കി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ
Friday, April 12, 2024 1:30 AM IST
തൃ​ശൂ​ർ: വി​ശ​ക്കു​ന്ന​വ​ന് അ​ന്ന​വും ദാ​ഹി​ക്കു​ന്ന​വ​നു കു​ടി​വെ​ള്ള​വും ന​ൽ​കി റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്കു സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സേ​വ​നം ന​ൽ​കു​ന്ന ആ​ക്ട്സ് തൃ​ശൂ​ർ.

പ​ഴ​യ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ആ​ക്ട്സ് തൃ​ശൂ​ർ ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്പി​ലാ​യി മൂ​ന്ന് ഫി​ൽ​ട്ട​റു​ക​ളി​ൽ ദാ​ഹ​ജ​ല​വും ഭ​ക്ഷ​ണ​വും ക​രു​തി​യി​രി​ക്കു​ന്നു. ദി​വ​സ​വും 250 ലി​റ്റ​റി​ൽ അ​ധി​കം വെ​ള്ളം ന​ല്കു​ന്നു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ, ആ​ക്ട്സ്, തൃ​ശൂ​ർ വൈ​എം​സി​എ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ പൂ​ർ​ണി​മ സു​രേ​ഷ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗാം മാ​നേ​ജ​ർ ഡോ.​സ​ജീ​വ്കു​മാ​ർ, തൃ​ശൂ​ർ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ജു മ​ഞ്ഞി​ല, ആ​ക്ട്സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. അ​ബൂ​ബ​ക്ക​ർ, സെ​ക്ര​ട്ട​റി ലൈ​ജു സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ഡേ​വി​സ്, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ധ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.