കേന്ദ്രസ​ർ​ക്കാ​രി​ന്‍റേ​ത് ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ നി​ലം​പ​രി​ശാ​ക്കു​ന്ന നി​ല​പാ​ട്: പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്
Saturday, April 13, 2024 1:14 AM IST
ചാ​ല​ക്കു​ടി: അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം ഇ​ല്ലാ​താ​ക്കു​ന്ന​തി​ലൂ​ടെ ഫെ​ഡ​റ​ൽ സം​സ്കാ​ര​ത്തെ നി​ലം​പ​രി​ശാ​ക്കു​ന്ന നി​ല​പാ​ടാ​ണു കേ​ന്ദ്രസ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചാ​ല​ക്കു​ടി നി​യോ​ജ​കമ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രഫ​. സി. ര​വീ​ന്ദ്ര​നാ​ഥ്. കേ​രള​ ത്തി​ന്‍റെ സാ​മ്പ​ത്തി​ക ആ​വശ്യ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചുകൊ​ണ്ട് ഞെ​ക്കി‌ഞെ​രു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ക്കു​ന്ന​ത്. സം​സ്കാ​ര സ​മ്പു​ഷ്ട​മാ​യ ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം വ​ർ​ഗീ​യശ​ക്തി​ക​ൾ ഇ​ല്ലാ​താ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തെര​ഞ്ഞെ​ടു​പ്പു പ്ര​ച​ാര​ണാ​ർ​ഥം പെ​രു​മ്പാ​വൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വ​കേ​ര​ളം എ​ന്ന ആ​ശ​യം മു​ൻ നി​ർ​ത്തി ആ​ധു​നി​ക​ത, പാ​ര്യ​മ്പ​ര്യം, പ്ര​കൃ​തി എ​ന്നി​വ​ക്കെ​ല്ലാം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ന​വചാ​ല​ക്കു​ടി​യെ വാ​ർ​ത്തെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നായി​രു​ന്നു പ്ര​ഫ. ര​വീ​ന്ദ്ര​നാ​ഥ് ഇന്നലെ സ​മ​യം ക​ണ്ടെ​ത്തി​യ​ത്. പെ​രു​മ്പാ​വൂ​ർ, ആ​ലു​വ, കയ്പമം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ലെ യോ​ഗ​ത്തി​നു​ശേ​ഷം മൂ​ക്ക​ന്നൂ​ർ ഫി​സാ​റ്റ് കോ​ള​ജ് സ​ന്ദ​ർ​ശി​ച്ച സ്ഥാ​നാ​ർ​ഥി അ​ധ്യാ​പ​ക​രോ​ടും വി​ദ്യാ​ർ​ഥിക​ളോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

അ​ങ്ക​മാ​ലി​യി​ൽ ബെ​ന്നി ബ​ഹ​നാ​ന്‍റെ
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ലെ ജ​ന​ങ്ങ​ളെ ഹൃ​ദ​യ​ത്തോ​ടു​ചേ​ർ​ത്ത് പി​ടി​ച്ചാ​യി​രു​ന്നു യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബെ​ഹ​നാ​ന്‍റെ ഇ​ന്ന​ല​ത്തെ മ​ണ്ഡ​ലം പ​ര്യ​ട​നം. പ​ര്യ​ട​നം രാ​വി​ലെ മൂ​ക്ക​ന്നൂ​ർ ഭ​ര​ണി​പ്പറ​മ്പ് ജ​ംഗ്ഷ​നി​ൽ കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ റോ​ജി. എം. ജോ​ൺ എംഎ​ൽഎ, മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​ ശേ​ഷം ബ്ലോ​ക്കി​ലെ മൂ​ക്ക​ന്നൂ​ർ, ക​റു​കു​റ്റി, പാ​റ​ക്ക​ട​വ് പ​ഞ്ചായ​ ത്തു​ക​ളി​ലെ​ല്ലാം സ്ഥാ​നാ​ർ​ഥി ഓ​ടി​യെ​ത്തി.
ഇ​ന്ന് പു​ത്ത​ൻ കു​രി​ശ് ബ്ലോ​ക്കി​ലെ പൂ​തൃ​ക്ക, തി​രു​വാ​ണി​യൂ​ർ, അ​മ്പ​ല​മേ​ട്, കു​ന്ന​ത്തു​നാ​ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തും.