നെ​ല്ലാ​യി​യി​ല്‍ ആ​ക്രി​ക്ക​ട ക​ത്തി​ന​ശി​ച്ചു; തൊ​ഴി​ലാ​ളി​ക്കു​ പ​രി​ക്ക്
Saturday, April 13, 2024 1:14 AM IST
കൊ​ട​ക​ര: നെ​ല്ലാ​യി​യി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ആ​ക്രി​ക്ക​ട​യി​ ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ല്‍ ക​ന​ത്ത ന​ാശം. തൊ​ ഴി​ലാ​ളി​ക്കു പൊ​ള്ള​ലേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​യാ​ണു തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. ക​ട​യി​ല്‍നി​ന്ന് വ​ലി​യ സ്‌​ഫോ​ട​ന​ശ​ബ്ദം കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

തീ​ പ​ട​ര്‍​ന്ന​തി​നെതു​ട​ര്‍​ന്ന് ആ​ക്രി​ക്ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റും പൊ​ട്ടി​ത്തെ​ റി​ച്ചു. ആ​ക്രി​ക്ക​ട​യി​ലെ പ​ഴ​യ ട​യ ​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

പു​തു​ക്കാ​ട്, ചാ​ല​ക്കുടി, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള നാ​ല് യൂ​ണിറ്റ് അ​ഗ്നി​ര​ക്ഷാസേ​ന എ​ത്തി മ​ണി​ക്കൂ​റു​ക​ളെ​ടു​ത്താ​ണ് തീ ​അ​ണ​ച്ച​ത്.

തീപി​ടിത്ത​ത്തിനു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൊ​ട​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.