ഹ്ര​സ്വ​ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു
Saturday, April 13, 2024 1:14 AM IST
തൃ​ശൂ​ര്‍: ടി​സി​വി റി​പ്പോ​ര്‍​ട്ട​ര്‍ ജി​യോ സ​ണ്ണി​യു​ടെ സ്മ​ര​ണാ​ര്‍​ഥം തൃ​ശൂ​ര്‍ പ്ര​സ്‌​ക്ല​ബ് ഏ​ര്‍​പ്പെ​ടു​ത്തി​യ ഹ്ര​സ്വ​ചി​ത്ര പു​ര​സ്‌​കാ​ര​വി​ത​ര​ണ​വും അ​നു​സ്മ​ര​ണ​ച​ട​ങ്ങും പ്ര​സ്‌​ക്ല​ബ് ഹാ​ളി​ല്‍ ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​വി​ധാ​യ​ക​ന്‍ അ​ഷ​റ​ഫ് ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഷോ​ര്‍​ട്ട്ഫി​ലി​മു​ക​ളി​ല്‍​കൂ​ടി​യാ​ണ് വ​ലി​യ സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ല്ലാ​വ​രും എ​ത്തി​ച്ചേ​രു​ന്ന​ത്. അ​തി​നാ​ല്‍ ഹ്ര​സ്വ​ചി​ത്ര​നി​ര്‍​മാ​ണ​ത്തോ​ടു​ള്ള പു​തു​ത​ല​മു​റ​യു​ടെ ശ്ര​മ​ങ്ങ​ള്‍ ഏ​റ്റ​വും അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്ന് അ​ഷ​റ​ഫ് ഹം​സ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് ഹ്ര​സ്വ​ചി​ത്ര​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

ജി​യോ സ​ണ്ണി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ടി​സി​വി ന്യൂ​സ് റീ​ഡ​ര്‍ ആ​ന്‍റോ ക​ല്ലേ​രി നി​ര്‍​വ​ഹി​ച്ചു. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. വി​നീ​ത, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ. റി​സി​യ, ജി​ല്ലാ ട്ര​ഷ​റ​ര്‍ കെ. ​ഗി​രീ​ഷ്, ജി​യോ​യു​ടെ സ​ഹ​ധ​ര്‍​മി​ണി അ​നു ജി​യോ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പോ​ള്‍ മാ​ത്യു സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റാ​ഫി എം. ​ദേ​വ​സി ന​ന്ദി​യും പ​റ​ഞ്ഞു.

ഹ്ര​സ്വ​ചി​ത്ര​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഹി​ന്ദി​ഭാ​ഷ​യി​ലു​ള്ള അ​യ്‌​ന​യു​ടെ സം​വി​ധാ​യി​ക സാ​രം​ഗി സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍, ര​ണ്ടാം​സ്ഥാ​നം നേ​ടി​യ സെ​പ്പ​റേ​ഷ​ന്‍ സം​വി​ധാ​നം ചെ​യ്ത ഷം​ലാ​ദ്, മൂ​ന്നാ​മ​ത്തെ മി​ക​ച്ച ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മീ​ശ​ക്കാ​രി​യു​ടെ സം​വി​ധാ​യ​ക ഹ​യ​റ സു​ല്‍​ത്താ​ന്‍ എ​ന്നി​വ​രും സ്‌​പെ​ഷ​ല്‍ ജൂ​റി പ​രാ​മ​ര്‍​ശം നേ​ടി​യ​വ​രും പു​ര​സ്‌​കാ​ര​ങ്ങ​ളും കാ​ഷ് അ​വാ​ര്‍​ഡു​ക​ളും ഏ​റ്റു​വാ​ങ്ങി.