സ്വാ​തി​തി​രു​നാ​ള്‍ സം​ഗീ​ത നൃ​ത്തോ​ത്സ​വം
Sunday, April 14, 2024 6:46 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ദോ​പാ​സ​ന സം​ഗീ​ത​സ​ഭ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​തി​തി​രു​നാ​ള്‍ സം​ഗീ​ത നൃ​ത്തോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു. കൂ​ട​ല്‍​മാ​ണി​ക്യം കി​ഴ​ക്കെ​ന​ട​യി​ല്‍ ന​ട​ക്കു​ന്ന സം​ഗീ​ത നൃ​ത്തോ​ത്സ​വം കൂ​ടി​യാ​ട്ടം ആ​ചാ​ര്യ​ന്‍ വേ​ണു​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ദോ​പാ​സ​ന പ്ര​സി​ഡ​ന്റ് സോ​ണി​യാ ഗി​രി അ​ധ്യ​ക്ഷ​യാ​യി.

ക്യൂ​ബ ട്രേ​ഡ് ക​മ്മീ​ഷ​ണ​ര്‍ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. അ​ജി​ത് ന​മ്പൂ​തി​രി, പു​ത്തി​ല്ല​ത്ത് ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി, ഡോ. ​സി.​വി. കൃ​ഷ്ണ​ന്‍, അ​ഡ്വ. എ.​യു. ര​ഘു​രാ​മ​പ​ണി​ക്ക​ര്‍, കൂ​ട​ല്‍​മാ​ണി​ക്യം ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സി.​കെ. ഗോ​പി, കൗ​ണ്‍​സി​ല​ര്‍ സ്മി​ത കൃ​ഷ്ണ​കു​മാ​ര്‍ തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.