വ​ർ​ഗീ​സ് ജെ. ​മാ​ളി​യേ​ക്ക​ൽ അ​നു​സ്മ​ര​ണം കൊ​ര​ട്ടി​യി​ൽ ന​ട​ന്നു
Sunday, April 14, 2024 6:46 AM IST
കൊ​ര​ട്ടി: കെ​സി​ബി​സി മാ​ധ്യ​മ അ​വാ​ർ​ഡ് ജേ​താ​വും ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വ​ർ​ഗീ​സ് ജെ. ​മാ​ളി​യേ​ക്ക​ലി​ന്‍റെ 25-ാമ​ത് അ​നു​സ്മ​ര​ണസ​മ്മേ​ള​ന​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​നാസ​മാ​ഹ​ാര​​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും കൊ​ര​ട്ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് ഇ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ർ​ഗീ​സ് ജെ. ​മാ​ളി​യേ​ക്ക​ലി​ന്‍റെ ര​ച​നാസ​മാ​ഹാരങ്ങ​ളു​ടെ പ്ര​കാ​ശ​നം ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് ജോ​സ​ഫ് വ​ട​ക്കും​ത​ല നി​ർ​വ​ഹി​ച്ചു. ക​ലാ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ റ​വ.ഡോ. ​ചെ​റി​യാ​ൻ കു​നി​യ​ന്തോ​ട​ത്ത്, ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി തീ​ർ​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ർ ഫാ. ​ബി​ജു ത​ട്ടാ​ര​ശേ​രി, ഫാ. ​രാ​ജ​ൻ പു​ന്ന​ക്ക​ൽ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ജ​യ് ജോ​സ​ഫ്, ബാ​ല​കൃ​ഷ്ണ​ൻ, ഷി​ജു ആ​ച്ചാ​ണ്ടി, ജി​ഷു​ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​റി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ആ​ല​പ്പു​ഴ കൃ​പാ​സ​നം അ​വ​ത​രി​പ്പി​ച്ച ച​വി​ട്ടു​നാ​ട​ക​വും ഉ​ണ്ടാ​യി​രു​ന്നു.