മൂ​ന്നു ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; 29 പേ​ർ​ക്കു പ​രി​ക്ക്
Sunday, April 14, 2024 6:46 AM IST
കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത കൊ​ര​ട്ടി ജെ​ടി​എ​സ് ജം​ഗ്ഷ​നും പെ​രു​മ്പി​ക്കു​മി​ട​യി​ൽ മൂ​ന്നു ബ​സു​ക​ൾ ഒ​ന്നി​നു​പി​റ​കി​ൽ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു ബ​സു​ക​ളി​ൽനി​ന്നാ​യി 29 യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റു. മിനിയാന്ന് അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ആ​രു​ടെ​യും പ​രി​ക്കു ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രെ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ചി​ല​രെ ഇ​ന്ന​ലെ പ്രാ​ഥ​മി​കശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു മൂ​ന്നു ബ​സു​ക​ളും. ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സും ര​ണ്ടു ടൂ​റി​സ്റ്റ് ബ​സു​ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പൊ​ടു​ന്ന​നെ ബ്രേ​ക്ക് പി​ടി​ച്ച​തി​നെതു​ട​ർ​ന്ന് ബ​സു​ക​ൾ ഒ​ന്നി​നു​പി​റ​കെ ഒ​ന്നെ​ന്ന നി​ല​യി​ൽ കൂ​ട്ടി​യി​ട​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു ബ​സു​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പി​റ​വ​ത്തു നി​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു ടൂ​റി​സ്റ്റ് ബ​സു​ക​ൾ.

സം​ഭ​വ​മ​റി​ഞ്ഞ് കൊ​ര​ട്ടി പോ​ലീ​സും ഹൈ​വേ പോ​ലീ​സും നൈ​റ്റ് ഹ​ൻ​ഡ​ർ വി​ഭാ​ഗ​വും ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നു പാ​ഞ്ഞെ​ത്തി​യ ആം​ബു​ല​ൻ​സു​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യാ​ണു പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​ത്തെ തു​ട​ർ​ന്നു രൂ​പ​പ്പെ​ട്ട ഗ​താ​ഗ​ത സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​നാ​യ​ത്. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യു​മാ​യി​രി​ക്കാം അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ങ്കി​ലും ജെ​ടി​എ​സ് മു​ത​ൽ പൊ​ങ്ങം വ​രെ​യു​ള്ള റോ​ഡ് നി​ർ​മി​തി​യി​ലെ അ​പാ​ക​ത​ക​ളും ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്.