യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ന്നു: ക​ണ്ണ​ന്താ​നം
Sunday, April 14, 2024 6:46 AM IST
തൃ​ശൂ​ർ: കേ​ര​ള​ത്തി​നു പു​റ​ത്ത് ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും കേ​ര​ള​ത്തി​ന​ക​ത്തു ത​മ്മി​ൽ​ത്ത​ല്ലി ആ​ളു​ക​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണെ​ന്നു ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നു മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം.​അ​തി​ന്‍റെ പ്ര​തി​ഫ​ല​നം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​കും.

ഭാ​ര​തം വ​ൻ വി​ക​സ​ന​കു​തി​പ്പി​ലാ​ണെ​ങ്കി​ലും കേ​ര​ള സ​ർ​ക്കാ​ർ വി​ക​സ​ന​മു​ര​ടി​പ്പാ​ണു ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ അ​വ​ർ കൊ​ള്ള​യ​ടി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ബാ​ങ്കു​ക​ളെ കൊ​ള്ള ചെ​യ്യു​ന്ന​വ​രെ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും പി​ടി​കൂ​ടും. ഒ​രു കു​റ്റം ന​ട​ന്നാ​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സു​രേ​ഷ് ഗോ​പി​ക്കു തൃ​ശൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കും. ജ​ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച വി​കാ​രം വോ​ട്ടാ​യി മാ​റു​മെ​ന്നും അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.