ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ തു​ല്യ​ത ഉ​റ​പ്പാ​ക്ക​ണം: അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Sunday, April 14, 2024 6:46 AM IST
തൃ​ശൂ​ർ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും, ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ തു​ല്യ​ത​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും തൃ​ശൂ​ർ അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ആ​ഹ്വാ​നം.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന അ​ടി​സ്ഥാ​ന​ത​ത്വ​ങ്ങ​ളും ആ​ശ​യ​സം​ഹി​ത​യും സം​ര​ക്ഷി​ക്കാ​നു​ള്ള ധാ​ർ​മി​ക​ബാ​ധ്യ​ത തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും 19-ാം പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ പ്ര​ഥ​മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കൗ​ണ്‍​സി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത മെ​ത്രാ​പ്പൊ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രു​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ് വ​ല്ലൂ​രാ​ൻ, മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര, ചാ​ൻ​സ​ല​ർ ഫാ. ​ഡൊ​മി​നി​ക് ത​ല​ക്കോ​ട​ൻ, പു​തി​യ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൽ​സി വി​ൻ​സെ​ന്‍റ്, മു​ൻ​പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​മേ​രി റെ​ജീ​ന, റ​വ.​ഡോ. ഏ​ബ്ര​ഹാം കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.