ക​ന​ക​മ​ല തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ള്‍ ആ​ഘോ​ഷി​ച്ചു
Tuesday, April 16, 2024 1:36 AM IST
കൊ​ട​ക​ര: ക​ന​ക​മ​ല കു​രി​ശു​മു​ടി തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ള്‍ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു.

തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഗ്ല​സി​ന്‍ പി​യൂ​സ് കൂ​ള മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ഷാ​ജു ചി​റ​യ​ത്ത് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കി. സ​മൂ​ഹ​ബ​ലി​ക്ക് ഫാ. ​ജോ​സ​ഫ് ഗോ​പു​രം മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ള്‍ അ​ണി​നി​ര​ന്നു.
ആ​ഘോ​ഷച്ച​ട​ങ്ങു​ക​ള്‍​ക്ക് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​അ​ല​ക്‌​സ് ക​ല്ലേ​ലി, തി​രു​നാ​ള്‍ ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കു​റ്റി​ക്കാ​ട​ന്‍, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി ക​രി​യാ​ട്ടി, ജോ​സ് വെ​ട്ടു​മ​ണി​ക്ക​ല്‍, ഷി​ജു പ​ഴേ​ട​ത്തുപ​റ​മ്പി​ല്‍, ലി​ജോ ചാ​തേ​ലി, പി​ആ​ര്‍​ഒ ബി​ജു ചു​ള്ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി.