ഹോം ​വോ​ട്ടിം​ഗ്: 1084 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി
Tuesday, April 16, 2024 1:36 AM IST
തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​ർ, 85 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ബ്സ​ന്‍റീ വോ​ട്ട​ർ​മാ​രി​ൽ 1084 പേ​ർ ഹോം ​വോ​ട്ടിം​ഗ് സം​വി​ധാ​ന​ത്തി​ലൂ​ടെ വോ​ട്ട് രേ​ഖ​പ്പെടു​ത്തി. ഇ​ന്ന​ലെ രാ​ത്രി 8.30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ജി​ല്ല​യി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന 5988 പേ​ർ, 85 വ​യ​സി​നു മു​ക​ളി​ലു​ള്ള 12507 പേ​രു​ൾ​പ്പെ​ടെ 18495 പേ​രാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള​ത്. 21 വ​രെ പോ​ലീ​സ്, വീ​ഡി​യോ​ഗ്രാ​ഫ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.