അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം പി​ടി​കൂ​ടി; 5.77 ലക്ഷം രൂ​പ പി​ഴ​ചു​മ​ത്തി
Wednesday, April 17, 2024 1:53 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: തീ​ര​ത്തോ​ടു​ചേ​ർ​ന്ന് ചെ​റു​മ​ത്സ്യ​ങ്ങ​ൾ പി​ടി​ച്ച മ​ത്സ്യ​ബ​ന്ധ​ന ട്രോ​ള​ർ ബോ​ട്ട് ഫി​ഷ​റീ​സ് - മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി.

അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് വ​ക​വ​യ്ക്കാ​തെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വ​ട​ക്കേ​ക്ക​ര കു​ഞ്ഞി​ത്തൈ സ്വ​ദേ​ശി ത​ട​ത്ത​യി​ൽ ഇ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ജി മാ​ത്യൂ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള "ഇ​ട​യ​ൻ' എ​ന്ന ബോ​ട്ടാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ‘ഇ​ട​യ​ൻ’ ബോ​ട്ടി​ന് മ​ത്സ്യ​ബ​ന്ധ​ന പെ​ർ​മി​റ്റും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യം ലേ​ലം ചെ​യ്ത് മൂ​ന്നുല​ക്ഷം രൂ​പ ട്ര​ഷ​റി​യി​ൽ ഒ​ടു​ക്കി. ജി​ല്ല​യി​ലെ വി​വി​ധ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും തീ​ര​ക്ക​ട​ലി​ലും ന​ട​ത്തി​യ മി​ന്ന​ൽപ​രി​ശോ​ധ​ന​യി​ലാ​ണ് ചെ​റു​മ​ത്സ്യ​ങ്ങ​ളു​മാ​യി ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ 58 ഇ​നം ക​ട​ൽ​മ​ത്സ്യ​ങ്ങ​ളെ നി​യ​മ​വി​ധേ​യ​മാ​യ വ​ലി​പ്പ​ത്തി​നു താ​ഴെ പി​ടി​കൂ​ടി​യാ​ൽ കേ​ര​ള സ​മു​ദ്ര മ​ത്സ്യബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. മ​ത്സ്യ​സ​മ്പ​ത്ത് കു​റ​യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രു​ന്ന​തി​നി​ട​യി​ലാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ ജി​ല്ലാ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ തു​ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് 2.5 ല​ക്ഷം രൂ​പ പി​ഴ സ​ർ​ക്കാ​രി​ലേ​ക്ക് ഈ​ടാ​ക്കി. ഫി​ഷിംഗ് പെ​ർ​മി​റ്റ് ഇ​ന​ത്തി​ൽ 27,515 രു​പ​യും ട്ര​ഷ​റി​യി​ൽ അ​ട​ച്ചു (ആ​കെ അ​ഞ്ച് ല​ക്ഷ​ത്തി എ​ഴു​പ്പ​ത്തി എ​ഴാ​യി​ര​ത്തി അ​ഞ്ഞൂ​റ്റി​പ​തി​ന​ഞ്ച് രൂ​പ). ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ചെ​റുമ​ത്സ്യ​ങ്ങ​ൾ ഫി​ഷ​റീ​സ് അ​ധി​കൃ​ത​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ട​ലി​ൽ കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ച്ചു.

അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എം.എഫ്. പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആൻഡ് വി​ജി​ല​ൻ​സ് വി​ങ്ങ് എ​ന്നി​വ​രു​ടെ സം​യു​ക്ത പ​ട്രോ​ളിംഗിലാ​ണ് ബോ​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫ് ഫി​ഷ​റീ​സ് കി​ര​ൺ, എഎഫ്ഇഒ സം​ന​ ഗോ​പ​ൻ, എഫ്ഒ സ​ഹ​ന ഡോ​ൺ, മെ​ക്കാ​നി​ക്ക് ജ​യ​ച​ന്ദ്ര​ൻ, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ് ആൻഡ് വി​ജി​ല​ൻ​സ് വി​ങ്ങ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ർ, വി.എം. ഷൈ​ബു , ഇ.ആർ. ഷി​നി​ൽ​കു​മാ​ർ , സീ​ റെ​സ്ക്യൂ ഗാ​ർ​ഡു​മാ​രാ​യ പ്ര​സാ​ദ്, ഫ​സ​ൽ, സ്രാ​ങ്ക് ദേ​വ​സ്യ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക പ​ട്രോ​ളിംഗ് ടീ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ത്ത​രം അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​നരീ​തി അ​വ​ലം​ബി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി തു​ട​ര്‍​ന്നു സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ഹാ​ർ​ബ​റു​ക​ളി​ലും ഫി​ഷ് ലാൻഡിംഗ് സെന്‍റ​റു​ക​ളി​ലും സ്പെ​ഷ​ൽ ടാ​സ്ക് സ്വാ​ഡു​ക​ളു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തൃ​ശൂ​ർ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സു​ഗ​ന്ധ​കു​മാ​രി അ​റി​യി​ച്ചു.