ചിറ്റൂർ ടൗണിൽ അഴുക്കുചാലുകൾ ശുചീകരിച്ച് ജലവിതരണം സുഗമമാക്കണം
1223835
Friday, September 23, 2022 12:29 AM IST
ചിറ്റൂർ : താലൂക്ക് ആശുപത്രി തിരിവു റോഡിൽ യാത്രക്കാർ ബസ് കാത്തു നില്ക്കുന്ന സ്ഥലത്ത് അഴുക്കുചാൽ പ്ലാസ്റ്റിൽ കവറുകൾ നിറഞ്ഞ് ജലഗതാഗതം തടസപ്പെട്ട നിലയിൽ. സമീപ വ്യാപാരികളാണ് മാലിന്യം അഴുക്കുച്ചാലിൽ തള്ളുന്നതെന്നാണു യാത്രക്കാരുടെ പരാതി. മലിനജലം കെട്ടി നില്ക്കുന്നതിനാൽ വൈകുന്നേരമാവുന്നതോടെ കൊതുകുശല്യം കൂടി വരികയാണ്. പ്ലാസ്റ്റിക് കവറുകൾ വില്പനയ്ക്കെതിരെ വ്യാപാര സ്ഥാപനങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം കർശന പരിശോധനയും പിഴയിടാക്കാനും അതീവ ജാഗ്രത പാലിക്കാറുണ്ട്. നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾക്കു മുന്നിലെ അഴുക്കുചാലുകൾ ശുചീകരിക്കുന്ന വിഷയത്തിൽ മെല്ലെപ്പോക്കുനയം കൈകൊള്ളുന്നതായും ആരോപണം നിലവിലുണ്ട്. അണിക്കോട്, സൗദാംബിക ജംഗ്ഷൻ ആശുപത്രി ജംഗ്ഷൻ ഉൾപ്പെടെ സ്ഥലങ്ങളിൽ അഴുക്കുചാല്ലുകൾ ശുചീകരിച്ച് ജലവിതരണം സുഗമമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.