അവധി ഇന്നുമുതൽ
1226516
Saturday, October 1, 2022 12:49 AM IST
കോയന്പത്തൂർ: സർക്കാർ സ്കൂളുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാദവാർഷിക പരീക്ഷകൾ പൂർത്തിയായതിനാൽ പാദവാർഷിക പരീക്ഷയുടെ അവധി ഇന്നുമുതൽ 12 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വരെയുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 13നും ആറാം ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 10 നും സ്കൂളുകൾ തുറക്കും. കൂടാതെ വരുന്ന ഒക്ടോബർ 10, 11, 12 തീയതികളിൽ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകർക്കായി നന്പറിംഗ് ആൻഡ് റൈറ്റിംഗ് പരിശീലനം നടത്തുന്നതുകൊണ്ട് ഇതിൽ എല്ലാ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകരും തീർച്ചയായും പങ്കെടുക്കണം. എന്നാൽ, സ്വകാര്യ സ്കൂൾ അധ്യാപകർക്കു പരിശീലനമില്ല. സ്വകാര്യ സ്കൂളുകൾ ആറു മുതൽ തുറക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.
പ്രവർത്തനം മാറ്റി
പാലക്കാട്: ദേശീയപാത നിലമെടുപ്പ് സ്പെഷൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയവും സ്പെഷൽ തഹസിൽദാർ നന്പർ 2 ന്റെ കാര്യാലയവും രാപ്പാടി ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ഉദയ ടവർ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്കു മാറ്റിയതായി സ്പെഷൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ഫോണ്: 0491 2505388.