പാന്പുകടിയേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു
1227293
Monday, October 3, 2022 11:08 PM IST
നെന്മാറ: കരിന്പാറ പെരുമാങ്കോട് പരേതരായ കണ്ടൻ-തങ്ക ദന്പതികളുടെ മകൻ ചന്ദ്രൻകുട്ടി (44) പാന്പുകടിയേറ്റ് മരിച്ചു. ഭാര്യ: മായ. മക്കൾ: അർജുൻ, ആനന്ദ്.
പത്തു ദിവസം മുന്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടയിൽ വഴിയിൽവച്ച് അണലി പാന്പ് കടിച്ചതിനെ തുടർന്ന് വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രാത്രി പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ചന്ദ്രൻ കുട്ടി തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ കിട്ടാൻ വൈകിയതാണ് രോഗിയുടെ നില അപകടകരമാകാൻ കാരണമായതെന്ന് ആശുപത്രി അധികൃതർ പറയുന്നു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് നെന്മാറ വക്കാവ് വാതക ശ്മശാനത്തിൽ നടക്കും.