ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ന​ട​ത്തി
Tuesday, October 4, 2022 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ന​ട​ന്നു. യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ ജി.​എ​സ്. സ​മീ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ത​മി​ഴ് സെ​ൽ​വ​ൻ ഹോ​ട്ട​ൽ ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ, ബേ​ക്ക​റി അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ, ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ ഇ​തി​ൽ പ​ങ്കെ​ടു​ത്തു.
ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​മ്മീഷ​ന്‍റെ ഗു​ണ​നി​ല​വാ​ര റാ​ങ്കിം​ഗ് പ​ട്ടി​ക​യി​ൽ കോ​യ​ന്പ​ത്തൂ​ർ ജി​ല്ല മി​ക​ച്ച സ്ഥാ​നം നേ​ടി​യ​താ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മോ​ദ​നം ല​ഭി​ച്ച​താ​യും യോ​ഗ​ത്തി​ൽ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 36,769 ലൈ​സ​ൻ​സു​ക​ളാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​പ്പോ​ഴ​ത് 39,824 ആ​യി ഉ​യ​ർ​ന്നു.
കോ​യ​ന്പ​ത്തൂ​രി​ൽ 354 സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​യി വി​ള​ന്പു​ന്ന​തി​നു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യി​ട്ടു​ണ്ട്.
ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത 1120 സി​വി​ൽ കേ​സു​ക​ളി​ൽ 923 കേ​സു​ക​ളി​ലാ​യി 92 ല​ക്ഷ​ത്തി 11 ആ​യി​രം 500 രൂ​പ ജി​ല്ലാ അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് ഓ​ഫീ​സ​ർ പി​ഴ ചു​മ​ത്തി.