""എ​ന്നാ​ലി​നി​യൊ​രു ക​ഥ​യു​ര ചെ​യ്യാം''
Thursday, December 1, 2022 12:45 AM IST
ഒ​റ്റ​പ്പാ​ലം: വേ​ദി​ക​ളി​ൽ വി​വാ​ദ​ങ്ങ​ളു​ടെ ക​ത്തി​വേ​ഷം. ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം നാ​ളി​ലും ഒ​ഴി​യാ​ബാ​ധ പോ​ലെ വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ക​യാ​ണ്. ഇ​ന്ന​ലേ​യും വി​ധി​ക​ർ​ത്താ​ക്ക​ളെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളും പ​രാ​തി​ക​ളും വീ​ണ്ടും ഉ​യ​ർ​ന്നു. നൃ​ത്ത​വേ​ദി​യി​ൽ ഇ​ത് ചോ​ദ്യം ചെ​യ്ത ര​ക്ഷി​താ​ക്ക​ളെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കം ചെ​യ്ത​തി​ന്ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലേ​യും വി​ധി​ക​ർ​ത്താ​ക്ക​ളെ ചൊ​ല്ലി​യു​ള്ള പ​രാ​തി​ക​ൾ കൊ​ണ്ട് ക​ലോ​ത്സവ ന​ഗ​രി​യി​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഓ​ട്ട​ൻ​തു​ള്ള​ൽ വേ​ദി​യി​ലും പ​രാ​തി പ്ര​വാ​ഹ​മാ​യി​രു​ന്നു. വേ​ദി 10 ഗൗ​ള​യി​ൽ ന​ട​ന്ന മ​ൽ​സ​രം അ​പ​ശ്രു​തി​ക​ൾ പ​ട​ർ​ന്നാ​ണ് അ​വ​സാ​നി​ച്ച​ത്. കു​ഞ്ച​ന്‍റെ ത​ട്ട​ക​ത്തി​ൽ ന​ട​ക്കു​ന്ന ക​ലാ മാ​മാ​ങ്ക​ത്തി​ൽ തു​ള്ള​ലി​നെ വേ​ണ്ട​ത്ര സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ വേ​ദി​യി​ലേ​യ്ക്ക് ഒ​തു​ക്കി​യ​തി​നെ​തി​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത് ചി​ല​ർ രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ്ദ സം​വി​ധാ​ന​ത്തി​ന്‍റെ പാ​ളി​ച്ച​യി​ൽ മോ​ണി​റ്റ​ർ പോ​ലും കൂ​ട്ടി വയ്​ക്കേ​ണ്ടി വ​ന്ന​താ​യി മ​ത്സ​രാ​ർ​ഥി​ക​ൾ പ​റ​യു​ന്നു. തു​ള്ള​ൽ പ​രി​പാ​ടി​ക​ൾ​ക്ക് അ​ര​ങ്ങി​ൽ കൂ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശി​ഷ്യ​രും വി​ദ്യാ​ർ​ഥി​ക​ളെ മ​ൽ​സ​രി​പ്പി​ച്ചി​ട​ത്ത് ജ​ഡ്ജ​സാ​യി എ​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​വ​ർ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന രീ​തി​യി​ൽ വി​ധി നി​ർ​ണ​യം ന​ട​ത്തി എ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.
കോ​വി​ഡിനു മുന്പുന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ലും ഇ​തേ ആ​ക്ഷേ​പം നേ​രി​ട്ട വി​ധി​ക​ർ​ത്താ​ക്ക​ളെ ഇ​ത്ത​വ​ണ​യും നി​യോ​ഗി​ച്ച​താ​യും പ​രാ​തി​യു​ണ്ട്. ക​ലാ​മ​ണ്ഡ​ത്തി​ലെ തു​ള്ള​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള ഒ​രു ലോ​ബി ത​ന്നെ ഇ​തി​നു പി​ന്നി​ൽ ഇ​ട​പെ​ട്ടു എ​ന്നാ​ണ് ആ​ക്ഷേ​പം. മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ജ​ഡ്ജ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന അ​വ​സ്ഥ​വ​രെ ഇ​തു​മൂ​ല​മു​ണ്ടാ​യി. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് വി​ധി ക​ർ​ത്താ​ക്ക​ളെ രക്ഷപ്പെടുത്തി കൊണ്ടുപോയത്.