ചിറ്റൂർ തിരുകുടുംബ ദേവാലയ തിരുനാളിനു കൊടിയേറി
1262647
Saturday, January 28, 2023 1:06 AM IST
ചിറ്റൂർ: തിരുകുടുംബ ദേവാലയത്തിൽ തിരുകുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ കൊടിയേറി. ഫാ. റെന്നി കാഞ്ഞിരത്തിങ്കൽ പതാകയുയർത്തി ദിവ്യബലി അർപ്പിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് ഫാ. ഷിനോജ് കളരിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി. തുടർന്ന് 6.30ന് മിന്ത്യ ക്രിയേഷൻസ് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ.
ഞായർ വൈകുന്നേരം നാലിന് ഫാ. അൽജോ കുറ്റിക്കാടൻ തിരുനാൾ കുർബാന അർപ്പിക്കും. ഫാ. ജോയ് ചീക്കപ്പാറ തിരുനാൾ സന്ദേശം നൽകും. തുടർന്ന് അണിക്കോട് ജംഗ്ഷനിലേക്ക് പ്രദക്ഷിണവും കരിമരുന്നു പ്രയോഗവും ബാൻഡ് മേളവും.
കമ്മ്യൂണിക്കേഷൻ കോണ്‍ക്ലേവ് തുടങ്ങി
പാലക്കാട്: പിആർസിഐ യംഗ് കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബിന്റെ (വൈസിസി) പ്രഥമ ദേശീയ കമ്മ്യൂണിക്കേഷൻസ് കോണ്‍ക്ലേവ് പാലക്കാട് ധോണിയിലെ ലീഡ് കോളജിൽ ഡോ. സഞ്ജീബ് പട്ജോഷി ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ യൂണിവേഴ്സിറ്റികളിലെ നൂറ്റിമുപ്പതോളം വിദ്യാർഥികൾ കോണ്‍ക്ലേവിന്റെ ഭാഗമായി.
പിആർസിഐ ചീഫ് മെന്ററും, ചെയർമാൻ എമിറൈറ്സുമായ എം.ബി.ജയറാം, കോണ്‍ക്ലേവ് ചെയർമാന് ഡോ. തോമസ് ജോർജ്, വൈസിസി നാഷണൽ ഹെഡ് ചിന്മയി പ്രവീണ്‍, ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, പിആർസിഐ ഗവേണിംഗ് കൗണ്‍സിൽ ഡയറക്ടറും സെക്രട്ടറിയും കോണ്‍ക്ലേവ് കോ-ഓർഡിനേറ്ററുമായ ഡോ. ടി. വിനയകുമാർ, വൈസ് പ്രസിഡന്റ് യു.എസ്. കുട്ടി, ബാംഗ്ലൂർ യൂണിവേഴ്സിറ്റി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. ബി.കെ.രവി, വൈസിസി വൈസ് ചെയർമാൻ അവിനാശ് ഗവായ്, സെക്രട്ടറി ഡോ. പ്രശാന്ത് മുതലിയാർ പ്രസംഗിച്ചു.