വി​ദ്യാ​ർ​ഥിക​ളും യാ​ത്ര​ക്കാ​രും പെരുവഴിയിൽ
Wednesday, February 1, 2023 12:30 AM IST
നെന്മാ​റ: നെന്മാ​റ​യി​ൽനി​ന്ന് അ​യി​ലൂ​ർ, ക​രി​ന്പാ​റ, പോ​ത്തു​ണ്ടി, എ​ല​വ​ഞ്ചേ​രി, ചേ​രാ​മം​ഗ​ലം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള പ്രാ​ദേ​ശി​ക സ​ർ​വീ​സ് ബ​സു​ക​ളാ​ണ് ട്രി​പ്പ് മു​ട​ക്കി സ​മ്മേ​ള​ന​ത്തി​നു പോയതു മൂലം യാത്രക്കാർ വലഞ്ഞു. കൊ​ടു​വാ​യൂ​രി​ൽ കെ എ​സ്കെ​ടി​യു​വി​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നാ​ണ് ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ ട്രി​പ്പ് മു​ട​ക്കി ഉ​ച്ച​യ്ക്കു​ശേ​ഷം സ​ർ​വീ​സ് നി​ർ​ത്തി​വച്ച​ത്.
തൃ​ശൂർ-​പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ഒ​ഴി​കെ എ​ല്ലാ ബ​സു​ക​ളും മേ​ഖ​ല​യി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം മു​ട​ക്കി​യ​ത് ബ​സു​ക​ളു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കി​ന്‍റെ പ്ര​തീതിയു​ള​വാ​ക്കി. ഉ​ച്ച​ക​ഴി​ഞ്ഞ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​ല്ലാ​താ​യ​തോ​ടെ​ വി​ദ്യാ​ർ​ഥിക​ളും യാ​ത്ര​ക്കാ​രും നെന്മാ​റ ബ​സ്റ്റാ​ൻ​ഡി​ൽ കു​ടു​ങ്ങി.
സാ​ധാ​ര​ണ സ​ർ​വീ​സ് ബ​സു​ക​ൾ വി​വാ​ഹം, വി​നോ​ദം തു​ട​ങ്ങി​യ മ​റ്റെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ങ്കി​ൽ സ്പെ​ഷ​ൽ പെ​ർ​മി​റ്റ് വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നാണ് നിയമം. അ​ല്ലാ​ത്ത​പക്ഷം പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും പി​ഴ​യീടാ​ക്കു​ന്ന​തും പ​തി​വാ​ണ്.
വൈ​കീ​ട്ട് ആ​റു​മ​ണി ക​ഴി​ഞ്ഞി​ട്ടും വി​ദ്യാ​ർ​ഥിക​ൾ വീ​ട്ടി​ലെ​ത്താ​യ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് നെന്മാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഏ​റെ​നേ​ര​മാ​യി നി​ൽ​ക്കു​ന്ന​തും ബ​സ്‌​സു​ക​ൾ ട്രി​പ്പ് മു​ട​ക്കി​യ കാ​ര്യ​വും വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. പ​ല ര​ക്ഷി​താ​ക്ക​ളും കൂ​ട്ടം ചേ​ർ​ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് വിദ്യാർഥികളെ ഏ​റെ വൈ​കി വീ​ട്ടി​ലെ​ത്തി​ച്ച​ത്.
ട്രി​പ്പ് മു​ട​ക്കി രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും മീ​റ്റി​ംഗു​ക​ൾ​ക്കും സ​മ്മേ​ള​ന​ത്തി​നും പോ​കു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.