ഭ​വാ​നി​പ്പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മാണ​ത്തി​ന് ര​ണ്ടുകോ​ടി
Sunday, February 5, 2023 12:23 AM IST
അ​ഗ​ളി : ഭ​വാ​നി​പ്പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മിക്കു​ന്ന​തി​നാ​യി ര​ണ്ടു​കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​താ​യി എം​എ​ൽ​എ എ​ൻ.​ഷം​സു​ദ്ദീ​ൻ അ​റി​യി​ച്ചു.
അ​ട്ട​പ്പാ​ടി വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ, അ​ഗ​ളി ജെ​ല്ലി​പ്പാ​റ റോ​ഡ്,ആ​ദി​വാ​സി ഉൗ​രു വി​ക​സ​നം, ഷോ​ള​യൂ​ർ മേ​ലെ സാ​ന്പാ​ർ​കോ​ട് പാ​ലം എ​ന്നി​വ​യ്ക്കും ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ്പാ​ടം, പു​ല്ലൂ​ന്നി കോ​ള​നി റോ​ഡ് ഒ​രു കോ​ടി, മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി പോ​റ്റൂ​ർ ഗോ​വി​ന്ദ​പു​രം മ​ഖം റോ​ഡ് 50ല​ക്ഷം, മ​ണ​ല​ടി പാ​റ​ശീ​രി റോ​ഡ് ഒ​രു കോ​ടി, അ​ല​നെ​ല്ലൂ​ർ കൂ​മ​ഞ്ചി​റ പെ​രു​ന്പ​ടാ​രി ക​ന്പ​നി​പ്പ​ടി റോ​ഡ് ഒ​ന്ന​ര​ക്കോ​ടി, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വേ​ങ്ങ കു​ണ്ടി​ല​ക്കാ​ട് ക​ണ്ട​മ​ങ്ക​ലം റോ​ഡ് ഒ​രു കോ​ടി, എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​കൂ​ടാ​തെ മ​ണ്ണാ​ർ​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി ഓ​ഫി​സ്, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കം ​ഷീ ലോ​ഡ്ജ്, ടൗ​ണ്‍​ഹാ​ൾ കെ​ട്ടി​ട നി​ർ​മാ​ണം, നാ​യാ​ടി​ക്കു​ന്ന് മി​നി സ്റ്റേ​ഡി​യം, ആ​ദി​വാ​സി ഉൗ​രു വി​ക​സ​നം, മ​ണ്ണാ​ർ​ക്കാ​ട് ബൈ​പ്പാ​സ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണം, അ​ക്കി​പ്പാ​ടം പൂ​ള​ചി​റ ഭാ​ഗ​ത്തു കു​ന്തി​പ്പു​ഴ​ക്ക് കു​റു​കെ കൈ​ത​ച്ചി​റ​ക്ക് പാ​ലം, ത​ത്തേ​ങ്ങ​ലം ക​ല്ലും​പൊ​ട്ടി തോ​ടി​നു കു​റു​കെ പാ​ലം, മ​ണ്ണാ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലും, സൈ​ല​ന്‍റ് വാ​ലി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലും ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗ് നി​ർ​മാണം, ക​ണ്ട​മം​ഗ​ലം കു​ന്തി​പ്പാ​ടം ഇ​ര​ട്ട വാ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം, ആ​ലു​ങ്ക​ൽ കൊ​ന്പ​ങ്ക​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണം എ​ന്നി​വ​യും ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യ​താ​യും എം​എ​ൽ​എ എ​ൻ ഷം​സു​ദീ​ൻ അ​റി​യി​ച്ചു.