ഉത്തർപ്രദേശ് സ്വദേശി അപകടത്തിൽ മരിച്ചു
1265858
Wednesday, February 8, 2023 12:33 AM IST
ആലത്തൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന അന്യസംസ്ഥാനക്കാരൻ മരിച്ചു. ഉത്തർപ്രദേശ് ഗലേശ്വർ ബുധേര സ്വദേശി വീരേന്ദ്ര സിംഗ് (60) ആണ് മരിച്ചത്. പഞ്ഞി മിഠായി വിൽപ്പനയ്ക്കായി ആലത്തൂരിൽ എത്തിയതാണ്. പുതിയങ്കത്ത് തിങ്കളാഴ്ച രാവിലെ ഒന്പതോടെ ആയിരുന്നു അപകടം. വീരേന്ദ്ര സിംഗ് സഞ്ചരിച്ചിരുന്ന ടിവിഎസിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം അഞ്ചോടെ മരിച്ചു.