യൂണിവേഴ്സൽ കോളജിനു നല്കിയ 1.36 കോടി രൂപ തിരികെ ആവശ്യപ്പെട്ട് കുമരംപുത്തൂർ ബാങ്ക് ഭരണസമിതി
1281188
Sunday, March 26, 2023 6:49 AM IST
മണ്ണാർക്കാട്: യൂണിവേഴ്സൽ കോളജിനു നല്കിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാൻ കുമരംപുത്തൂർ ബാങ്ക് ഭരണ സമിതി തീരുമാനിച്ചു. ഭരണ സമിതി യോഗത്തിൽ നിന്ന് പ്രസിഡന്റ് ഉൾപ്പെടെ നാലുപേർ വിട്ടു നിന്നു.
1.36 കോടി രൂപയാണ് യൂണിവേഴ്സൽ കോളജിനു നല്കിയിട്ടുള്ളത്. ഇത്രയും തുക അഞ്ച് വർഷമായി മുടങ്ങിക്കുകയാണെന്നും ബാങ്കിനു വലിയ നഷ്ടമാണ് ഇതുമൂലം സംഭവിച്ചതെന്നും ഭരണസമിതി വിലയിരുത്തി. കൂടാതെ യൂണിവേഴ്സൽ കോളജിലെ 21 കൂട്ടികളെ ബാങ്ക് സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്നുണ്ട്.
നിലവിലെ കുട്ടികളുടെ പഠനം തുടാൻ അനുവദിച്ചു. എന്നാൽ ഇനി സ്പോണ്സർ ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഭരണസമിതി യോഗം ചേരുന്നതിനു മുൻപ് സിപിഎം ഫ്രാക്ഷൻ യോഗം ചേരുകയും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
യോഗത്തിൽ നിന്ന് പ്രസിഡന്റ് എൻ.മണികണ്ഠൻ ഉൾപ്പെടെ സിപിഎം ഡയറക്ടർമാരായ മുഹമ്മദ് ഷനൂബ്, കാട്ടിൽ നാസർ, കൃഷ്ണകുമാർ എന്നിവരാണ് വിട്ടുനിന്നത്.