ജി​ല്ല​യി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം
Sunday, March 26, 2023 6:54 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ൽ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി സെ​ന്തി​ൽ ബാ​ലാ​ജി നി​ർ​വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ സി​ങ്ക​ന​ല്ലൂ​ർ, തൊ​ണ്ടാ​മു​ത്തൂ​ർ, കൗ​ണ്ടം​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 32.78 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ്ര​വൃ​ത്തി​ക​ളാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

തമിഴ്നാട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി റോ​ഡു ന​വീ​ക​ര​ണ​ത്തി​നാ​യി 200 കോ​ടി രൂ​പ​യു​ടെ പ്ര​ത്യേ​ക ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ക​ദേ​ശം 70% റോ​ഡ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യും മ​ന്ത്രി സെന്തിൽ ബാലാലി പ​റ​ഞ്ഞു.

കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പ്ര​താ​പ്, മേ​യ​ർ ക​ൽ​പ്പ​ന ആ​ന​ന്ദ്കു​മാ​ർ, മറ്റു ഉദ്യോഗസ്ഥർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.മു​ൻ​കാ​ല​ങ്ങ​ളി​ൽ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ​ക്ക് പ്രാ​ധാ​ന്യം നല്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.