വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ല്കി
Monday, March 27, 2023 1:01 AM IST
വ​ണ്ടി​ത്താ​വ​ളം : കെ​ക​ഐം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പി.​കെ. ബേ​ബി, യു.​സാ​യി​ലീ​ല, എ​ൻ. ​ന​രേ​ന്ദ്ര​നാ​ഥ​ൻ, വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി. പ​രി​പാ​ടി സ്കൂ​ൾ മാ​നേ​ജ​ർ ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ എ.​ടി. ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ണ വി.​നാ​യ​ർ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജി. ​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സു​ധാ​ക​ല കെ.​ആ​ർ. വേ​ണു, ജി​മ്മി ജോ​ർ​ജ്, കെ.​വി. ജോ​ഷി, പി.​പ്ര​ദീ​പ്, കെ.​ തോ​മ​സ് ജോ​സ​ഫ്, എ​ച്ച്.​എം. ലേ​ഖ, സി.​സ​രി​ത, പി.​എ. അ​ഞ്ജ​ന, ബി​ജു വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം :
സെ​മി​നാ​ർ ന​ട​ത്തി

ആ​ല​ത്തൂ​ർ: ബ്ര​ഹ്മ​പു​രം സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് വേ​ണ്ടി താ​ലൂ​ക്ക് റ​ഫ​റ​ൻ​സ് ലൈ​ബ്ര​റി ’എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. സെ​മി​നാ​ർ ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം.​എ. നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി. ആ​ർ.​പി. ഹ​രി​ത ക​ർ​മ്മ സേ​ന അം​ഗം അ​വി​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. നീ​റ്റ് പി​ജി എം​ഡി​എ​സ് 2023 പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ.​മ​നീ​ഷ ബാ​ബു​വി​നെ സെ​മി​നാ​റി​ൽ വ​ച്ച് ആ​ദ​രി​ച്ചു.അ​ഞ്ജ​ലി മേ​നോ​ൻ, പി.​വി. ലീ​ല, ഏ​ലി​യാ​മ്മ ജോ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.