നവീകരിച്ച ഉൗട്ടറപ്പാലം ചെറുവാഹന സഞ്ചാരത്തിനായി തുറന്നു
1281737
Tuesday, March 28, 2023 12:37 AM IST
കൊല്ലങ്കോട് : രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം ഉൗട്ടറപ്പാലം ചെറുവാഹന സഞ്ചാരത്തിനായി തുറന്നു. ജനപ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ, പോലീസ് മറ്റും പൊതുമരാമത്ത് വിഭാഗം ജീവനക്കാർ ഉൾപ്പെടുന്ന വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് 50 ലക്ഷം ചെലവിൽ നവീകരിച്ച പാലം നാടിനു സമർപ്പിച്ചത്.
പാലത്തിൽ കെ.ബാബു എംഎൽഎ നാട മുറിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തു.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സത്യപാൽ കൊല്ലങ്കോട്, സക്കീർ ഹുസൈൻ വടവന്നൂർ, മണികണ്ഠൻ എലവഞ്ചേരി, ജില്ലാ പഞ്ചായത്തംഗം ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.വിപിൻ ദാസ്, പൊതുമരാമത്ത് അധികൃതരും ചടങ്ങിൽ പങ്കടുത്തു.
നവീകരിച്ച പാലത്തിൽ സുരക്ഷയുള്ള കൈവിരിയും സ്ഥാപിച്ചിട്ടുണ്ട്.