39 ലക്ഷം രൂപ ചെലവിൽ നവീകരിച്ച വള്ളുവക്കുണ്ട് പാത നാടിനു സമർപ്പിച്ചു
1282014
Wednesday, March 29, 2023 12:40 AM IST
കൊല്ലങ്കോട് : എലവഞ്ചേരി പഞ്ചായത്തിൽ നവീകരിച്ച വള്ളുവക്കുണ്ട് പെരുങ്ങോട്ട്കാവ് പാത
കെ.ബാബു എംഎൽഎ നാടിനു സമർപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.സുപ്രിയ സ്വാഗതം പറഞ്ഞു.
എൽഐസി അന്റ് ഇഡി സെക്ഷൻ അസിസ്റ്റൻഡ് എൻജിനിയർ എ.കെ. ജിസ്ന പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വിവിധ വകുപ്പ് സ്ഥിരം സമിതി അധ്യക്ഷരായ എ.രാജൻ, കെ.കുട്ടികൃഷ്ണൻ, കെ.ശിവദാസൻ, ചെയർപേഴ്സണ് കെ.സൗദാമണി, പഞ്ചായത്തംഗം എ.ശിവരാമൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന മുഖ്യമന്ത്രിയുടെ തദ്ദേശ പാത പുനരുദ്ധാരണ പന്തിയിൽ ഉൾപ്പെടുത്തി 39 ലക്ഷം വകയിരുത്തിയാണ് പാതയെു നവീകരണ പ്രവൃത്തികൾ നടത്തിയത്. ഉദ്ഘാടന യോഗത്തിൽ സെക്രട്ടറി ഐ.ഷെറീഫ്ദീൻ നന്ദി പറഞ്ഞു.