ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
1282498
Thursday, March 30, 2023 1:09 AM IST
കോയന്പത്തൂർ : അന്നൂരിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. അന്നൂർ-കോയന്പത്തൂർ ഹൈവേയിൽ എല്ലപ്പാളയം ഭാഗത്തേക്ക് പോയ രാജം എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന ബൈക്ക് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞതോടെ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ബസിൽ യാത്ര ചെയ്തിരുന്ന 10 പേർക്ക് പരിക്കേറ്റതിനെ തുടർന്ന് അവരെ അന്നൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.