പ്രദേശവാസികൾക്ക് ടോൾ: പ്രതിഷേധം ശക്തമാക്കി സംയുക്ത സമരസമിതി
1283068
Saturday, April 1, 2023 12:58 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്ക് ഏപ്രിൽ ഒന്നു മുതൽ ടോൾ പിരിക്കുമെന്ന കരാർ കന്പനി തീരുമാനത്തിനെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം അന്പിളി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് അധ്യക്ഷനായി. പന്തലാംപാടം ജനകീയ കൂട്ടായ്മ പ്രസിഡന്റ് പി.ജെ.ജോസ്, ജനകീയവേദി ജന. കണ്‍വീനർ ജിജോ അറയ്ക്കൽ, വൈസ് ചെയർമാൻ സുരേഷ് വേലായുധൻ,കണ്‍വീനർ ഷിബു ജോണ്‍, മോഹനൻ പള്ളിക്കാട്, ജിൻസ് പന്തലാംപാടം, ജെയിംസ് പടമാടൻ, എം.എൽ.അവറാച്ചൻ, കെ.ശിവദാസ് എന്നിവർ പ്രസംഗിച്ചു. ടോൾ പിരിവ് ആരംഭിച്ചാൽ തടയുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.