പോ​ഷ​​കാ​ഹാര പാ​ച​ക പ​രി​ശീ​ല​ന പ​രി​പാ​ടി
Saturday, April 1, 2023 12:59 AM IST
മ​ല​ന്പു​ഴ: വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പും മ​ല​ന്പു​ഴ ഐ​സി​ഡി​എ​സ്, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി അങ്കണ​വാ​ടി ടീ​ച്ച​ർ​മാ​ർ​ക്കാ​യി പോ​ഷ​ൻ പ​ക്വാ​ഡ 2023 എ​ന്ന പേ​രി​ൽ പോ​ഷ​​കാഹാ​ര പാ​ച​ക പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. മ​ല​ന്പു​ഴ ബ്ലോ​ക്ക് മെ​ന്പ​ർ കാ​ഞ്ച​ന സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഞ്ജു ജ​യ​ൻ അ​ധ്യ​ക്ഷ​യാ​യി. സു​ജാ​ത രാ​ധാ​കൃ​ഷ്ണ​ൻ, സി​മേ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​തു അ​ങ്ക​ണ​വാ​ടി​യി​ലെ അ​ധ്യാ​പ​ക​രാ​ണ് പ​രി​ശീ​ല​നം നേ​ടി​യ​ത്.
കു​ട്ടി​ക​ൾ, കൗ​മാ​ര​ക്കാ​ർ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, വ​യോ​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​മാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ള​ർ​ച്ച​യി​ൽ നി​ന്നും വ​ള​ർ​ച്ച​യി​ലേ​ക്ക് എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്ന് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ കെ. ​ശാ​ര​ദ പ​റ​ഞ്ഞു.