കേ​ന്ദ്ര​ത്തി​ന്‍റേത് ച​രി​ത്ര​ത്ത വളച്ചൊടിക്കാനുള്ള ശ്രമം : എ.​ത​ങ്ക​പ്പ​ൻ
Monday, May 29, 2023 12:14 AM IST
പാ​ല​ക്കാ​ട് : ച​രി​ത്ര​ത്ത ചി​ത്ര​വ​ധം ചെ​യ്യാ​നു​ള്ള ഗൂ​ഡശ്ര​മ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെതെന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തെ​യും അ​തി​നു നേ​തൃ​ത്വം കൊ​ടു​ത്ത നാ​യ​ക​രെ​യും ത​മ​സ്ക്ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ർ​ണ്ണാ​ട​ക​യു​ടെ സ്ഥി​തി വ​രു​മെ​ന്നും ഡിസിസി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു. കെപിസിസി ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ കു​ത്ത​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​സി.​ക​ബീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം, ട്ര​ഷ​റ​ർ പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ, മു​ണ്ടൂ​ർ രാ​ജ​ൻ, എം.​ഷാ​ജു, അ​ബ്ദു​ൾ അ​സീ​സ്, പു​തു​ശ്ശേ​രി ശ്രീ​നി​വാ​സ​ൻ, അ​ശോ​ക​ൻ വ​ണ്ടാ​ഴി, എം.​സി.​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ൻ​റാ​യി എം.​ഷാ​ജു , ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ണ്ടൂ​ർ രാ​ജ​ൻ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.