മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്താ​യി അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Wednesday, May 31, 2023 4:04 AM IST
പാലക്കാട് : മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത പ​ഞ്ചാ​യ​ത്താ​യും പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ൾ മാ​ലി​ന്യ​മു​ക്ത വാ​ർ​ഡു​ക​ളാ​യും എ.പ്ര​ഭാ​ക​ര​ൻ എംഎ​ൽഎ പ്ര​ഖ്യാ​പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന മെ​ൻ​സ്ട്ര​ൽ ക​പ്പി​ന്‍റെ വി​ത​ര​ണം അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത അ​ന​ന്ത​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.
യോഗത്തിൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി പി.​വി. പ്രീ​ത, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. മ​ധു, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.