ട്രെയിനുകളിൽ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തണം : ഉപഭോക്തൃ സംഘടന
1300303
Monday, June 5, 2023 12:59 AM IST
ആലത്തൂർ: എല്ലാ ട്രെയിനുകളിലും ’കവച്’ എന്ന സുരക്ഷ സംവിധാനം സ്ഥാപിച്ച് പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ഫോറം ഫോർ കണ്സ്യൂമർ ജസ്റ്റീസ് യോഗം റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു. ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. യുവജനങ്ങളുടെ ഭാവി അപകടപ്പെടുത്തുന്ന മദ്യം മയക്ക് മരുന്ന് എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുക, വാഹനങ്ങളുടെ നിയമഘംഘനം ഒഴിവാക്കാൻ നിശ്ചിത വേഗതയിൽ പൂട്ട് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് ഡോ.പി. ജയദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഉസ്മാൻ, എസ്.രാജേഷ് കുമാർ, കെ.കെ. സുബ്രമണ്യൻ, പി.വിജയൻ, എം.ഹുസൈൻ, വി.ശങ്കരമണി, കെ.തങ്കവേലു എന്നിവർ സംസാരിച്ചു.
പരിസ്ഥിതി ദിനാഘോഷവും ഘോഷയാത്രയും
പാലക്കാട് : അകത്തേത്തറ നന്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷവും ഘോഷയാത്രയും ഇന്ന് നടക്കും. പരിസ്ഥിതി മൂല്യ സന്ദേശ ഘോഷയാത്ര ഇന്ന് വൈകീട്ട് 4.30ന് താണാവിൻ നിന്ന് ആരംഭിച്ച് റെയിൽവേ ഹോസ്പിറ്റൽ ജംഗ്ഷനിൽ സമാപിക്കും. യോഗം റിട്ട.പ്രെഫ. വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. സെക്രട്ടറി മനോജ് കൃഷ്ണമൂർത്തി സ്വഗതം ആശംസിക്കും.
പ്രസിഡന്റ് ടി.രാമനാഥൻ അധ്യക്ഷത വഹിക്കും. ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ എസ്ഐ റെനീഷ് ആശംസയർപ്പിക്കും. തുടർന്ന് മജീഷ്യൻ വിഘ്നേഷിന്റെ നേതൃത്വത്തിൽ മാജിക് ഷോ നടക്കും. ജോ.സെക്രട്ടറി ജി.പി. പ്രശാന്ത് നന്ദി പറയും